കുവൈറ്റ് സിറ്റി: പുതിയ അപ്ഡേറ്റുകളോടെ 'കുവൈറ്റ് മൊസാഫര്‍' ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നേരത്തെ ആപ്പിന്റെ കാര്യക്ഷമതയെക്കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ചകള്‍ നടന്നിരുന്നു.
പുതിയ ആപ്ലിക്കേഷനില്‍, കുവൈറ്റില്‍ നിന്ന് പുറത്തേക്കു പോകുന്ന യാത്രകള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ, യാത്ര ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ഒരു വിവരവും നല്‍കാതെ രാജ്യം വിടാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുവൈറ്റിലേക്കുള്ള യാത്രയുടെ മാത്രം രജിസ്ട്രേഷന്റെ ഉള്ളടക്കം ഉള്‍പ്പെടുത്തിയതായാണ് പ്ലാറ്റ്ഫോമിലെ ഏറ്റവും പ്രധാനപ്പെട്ട ഭേദഗതി. ആഭ്യന്തര മന്ത്രാലയവുമായും, സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുമായി ഇത് ബന്ധിപ്പിച്ചതോടെ ഡാറ്റ എന്‍ട്രിയുടെ ഘട്ടങ്ങളും കുറച്ചു.
യാത്രക്കാരന് കുവൈറ്റിലെത്തുന്ന തീയതി, സിവില്‍ നമ്പര്‍, സീരിയല്‍ നമ്പര്‍ തുടങ്ങിയവ നല്‍കണം. കൂടെ യാത്ര ചെയ്യുന്നവരുടെ പേരും നല്‍കണം.