Advertisment

കുവൈറ്റിലേക്ക് വിദേശത്തു നിന്നും പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് സുപ്രീം കമ്മറ്റി

New Update

കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള സുപ്രീം സമിതി അടുത്തിടെ ഒരു യോഗം ചേര്‍ന്നിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് സല്‍മാന്‍ അല്‍ ഹമൂദിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

Advertisment

publive-image

വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും വേണ്ടിയാണ് യോഗം ചേര്‍ന്നതെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

യോഗത്തില്‍ വിദേശത്തു നിന്നുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് കമ്മിറ്റി ചര്‍ച്ചചെയ്തിട്ടില്ലെന്ന് അധികൃതര്‍ വെളിപ്പെടുത്തി. വിദേശത്തു നിന്നുള്ള ഡോക്ടര്‍മാര്‍, എഞ്ചീനീയര്‍മാര്‍ , ജഡ്ജിമാര്‍ , ടെക്‌നിഷ്യന്മാര്‍, മറ്റ് വിദഗ്ധര്‍ എന്നിവരുടെ തിരിച്ചു വരവ് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല .

ജീവനക്കാരുടെ മടങ്ങിവരവ് സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനമാണ് പ്രധാനമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

kuwait kuwait latest
Advertisment