Advertisment

സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘നോ സര്‍’ഹാഷ് ടാഗ്

New Update

ഡല്‍ഹി: സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിൽ ‘നോ സര്‍’ ഹാഷ് ടാഗ് ഇപ്പോൾ ട്രെൻഡായിരിക്കുകയാണ്.

Advertisment

publive-image

24,700 ല്‍പരം റീട്വീറ്റുകളും 4,8000 ല്‍ പരം കമന്റുകളും ഒരു മണിക്കൂറിനുള്ളില്‍ തന്നെ പോസ്റ്റിന് താഴെ വന്നിരുന്നു. സോഷ്യല്‍ മീഡിയ വിട്ട് പോകരുത് എന്ന കമന്റുകള്‍ ആണ് ഏറെയും.

തിങ്കളാഴ്ച രാത്രിയോടെയാണ് സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന ലോകത്തെ പ്രമുഖ വ്യക്തികളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം തന്റെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നതിന്റെ കാരണം വ്യക്തമല്ല.

social media narendra modi twitter no sir hash tag
Advertisment