കുവൈറ്റില്‍ പ്രവാസികള്‍ക്ക് പെട്രോള്‍ വിലയില്‍ വ്യത്യാസമില്ല

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, July 17, 2019

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കുമായി രണ്ട് പെട്രോള്‍ വിലകള്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഒന്ന് പ്രവാസികള്‍ക്കും മറ്റൊന്ന് സ്വദേശികള്‍ക്കും എന്ന നിലയില്‍ വരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ആര്‍ട്ടിള്‍ 29ന് എതിരാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.

മൂന്നു മാസം കൂടുമ്പോള്‍ പെട്രോള്‍ വിലവര്‍ധനവ് അവലോകനം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

 

 

×