Advertisment

സുഡാനിനു പുറത്ത് ജനിച്ച സുഡാനി തൊഴിലാളികള്‍ക്ക് വിസ നല്‍കുന്നത് കുവൈറ്റ് നിര്‍ത്തലാക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : സുഡാനിനു പുറത്ത് ജനിച്ച സുഡാനി തൊഴിലാളികള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്താലാക്കാന്‍ കുവൈറ്റ് തീരുമാനം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സുഡാന്‍ രാജ്യത്തിന് വെളിയില്‍ ജനിച്ചവര്‍ക്ക് കുവൈറ്റ് വിസ നല്‍കുന്നത് നിര്‍ത്തലാക്കുന്നത്.

Advertisment

publive-image

പുതിയ നിര്‍ദേശം സംബന്ധിച്ച് രാജ്യത്തെ ആറ് ഗവര്‍ണറേറ്ററുകളിലെയും റസിഡന്‍സി വകുപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം സര്‍ക്കുലര്‍ അയച്ചു. അതെസമയം, സുഡാനില്‍ ജനിച്ചവര്‍ക്കുള്ള വിസ നല്‍കുന്നത് തുടരും.

വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ജനിച്ചത് സുഡാനില്‍ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ കൂടി ഹാജരാക്കേണ്ടതുണ്ട്.

kuwait kuwait latest
Advertisment