Advertisment

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു ...വില്യം കീലിന്‍, ഗ്രെഗ് സെമന്‍സ, പീറ്റര്‍ റാച്ക്ലിഫ് എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

സ്റ്റോക്‌ഹോം: 2019ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വില്യം കീലിന്‍, ഗ്രെഗ് സെമന്‍സ, പീറ്റര്‍ റാച്ക്ലിഫ് എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. ജീവകോശങ്ങള്‍ ഓക്‌സിജനെ ആഗിരണം ചെയ്യുന്നത് എങ്ങനെയാണെന്നതിനെ സംബന്ധിച്ച്‌ നടത്തിയ പഠനത്തിനാണ് പുരസ്‌കാരം.

Advertisment

publive-image

ഓക്‌സിജന്‍റെ തോത് കോശ പ്രവര്‍ത്തനങ്ങളെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത് എന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ ശാസ്ത്രലോകത്തിന്‍റെ പുതിയ പഠനങ്ങള്‍ക്ക് അടിത്തറയിടുന്നതാണെന്ന് നോബേല്‍ പുരസ്‌കാര സമിതി പറഞ്ഞു.

വിളര്‍ച്ച തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ പുതിയ രീതികള്‍ കണ്ടെത്താന്‍ ഇവരുടെ പഠനങ്ങള്‍ സഹായകരമാകുമെന്നും സമിതി ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ ഗവേഷകരാണ് വില്യം കീലിന്‍, ഗ്രെഗ് സെമന്‍സ എന്നിവര്‍. പീറ്റര്‍ റാച്ക്ലിഫ് ബ്രിട്ടനിലെ ഗവേഷകനാണ്. വൈദ്യശാസ്ത്രത്തിലെ സംഭാവനയ്ക്കുള്ള 110-ാമത്തെ നൊബേല്‍ പുരസ്‌കാരമാണിത്.

Advertisment