Advertisment

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതികള്‍ക്ക് കുവൈറ്റ് അനുമതി നല്‍കി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കസാക്കിസ്ഥാന്‍, ഇറ്റളി, ക്രൊയേഷ്യ, ഫിലിപ്പൈന്‍സ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് പക്ഷികള്‍, മുട്ടകള്‍ തുടങ്ങിയവ കുവൈറ്റില്‍ ഇറക്കുമതി ചെയ്യാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചറല്‍ അഫയേഴ്‌സ് ആന്‍ഡ് ഫിഷ് റിസോഴ്‌സസ് (പിഎഎഎഎഫ്ആര്‍) അനുമതി നല്‍കി. ഈ രാജ്യങ്ങള്‍ പക്ഷിപ്പനി വിമുക്തമായെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അനുമതി.

publive-image

പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍, ലിത്വാനിയ, എസ്റ്റോണിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് കുവൈറ്റ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി പിഎഎഎഎഫ്ആര്‍ വക്താവ് തലാല്‍ അല്‍ ദൈഹാനി പറഞ്ഞു.

Advertisment