Advertisment

നോക്കിയ 2.2 സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

author-image
ടെക് ഡസ്ക്
New Update

എച്ച്.എം.ഡി. ഗ്ലോബലിന്റെ നോക്കിയ 2.2 സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കളര്‍ഫൂള്‍ ഡിസൈനും ഗൂഗിള്‍ അസിസ്റ്റന്റും അടങ്ങുന്ന ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണ്‍ ആണിത്.

Advertisment

രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. രണ്ട് ജിബി റാം 16 ജിബി ഇന്റേണല്‍ മെമ്മറി, 3 ജിബി റാം 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് രണ്ട് വേരിയന്റുകള്‍. യഥാക്രമം 6,999 രൂപയും, 7,999 രൂപയുമാണ് നിലവില്‍ ഫോണിന്റെ വില. ജൂണ്‍ 30 വരെ മാത്രമേ ഈ വിലയില്‍ ഫോണ്‍ ലഭ്യമാകൂ. അതിന് ശേഷം വില ഉയരും.

publive-image

നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും , ഫ്ളിപ്കാര്‍ട്ടില്‍ നിന്നും രാജ്യത്തെല്ലായിടത്തുമുള്ള റീടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും ഫോണ്‍ ഉപയോക്താക്കള്‍ക്ക് വാങ്ങാം. ജൂണ്‍ 11 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും.

5.7 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ. ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയാ ടെക് ഹീലിയോ എ22 പ്രൊസസറാണ് . ഫോണിന്റെ പിന്‍ ക്യാമറ 13 മെഗാപിക്‌സലും സെല്‍ഫി ക്യാമറ അഞ്ച് മെഗാപിക്സലുമാണ്.

publive-image

3000 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി . നോക്കിയ 2.2 വില്‍ ഫെയ്സ് അണ്‍ലോക്ക് സംവിധാനവുമുണ്ട്. ആന്‍ഡ്രോയിഡ് വണ്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മൂന്ന് വര്‍ഷത്തോളം സോഫറ്റ് വെയര്‍ സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് ക്യൂ പതിപ്പും ഫോണില്‍ ലഭിക്കും.

Advertisment