Advertisment

'നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ' തടയാൻ ഇതാ ചില വഴികൾ

New Update

കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രോഗം രണ്ട് തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള 'ആൽക്കഹോളിക് ലിവർ ഡിസീസ്' (എഎൽഡി), മദ്യപാനം പ്രധാന കാരണമല്ലാത്ത 'നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്' (എൻഎഎഫ്എൽഡി). വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് 'നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ'.

Advertisment

publive-image

മോശം ഡയറ്റ്, ഉയര്‍ന്ന കൊളസ്ട്രോള്‍ നില, പ്രമേഹം, അമിതവണ്ണം, കുടവയര്‍, ഇൻസുലിൻ പ്രതിരോധം, പെട്ടെന്നുള്ള വണ്ണം കുറയ്ക്കല്‍, ചില ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയാണ് എന്‍എഎഫ്എല്‍ഡിയിലേക്ക് നയിക്കാവുന്ന ചില പ്രധാനപ്പെട്ട കാരണങ്ങള്‍. എന്‍എഎഫ്എല്‍ഡി തടയാൻ ഇതാ ചില വഴികൾ...

ഒന്ന്...

എന്‍എഎഫ്എല്‍ഡിയെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നാണ് ഭാരം കുറയ്ക്കുക എന്നത്. ശരിയായ ഭക്ഷണക്രമം പാലിച്ചു കൊണ്ടുള്ള ഭാരം കുറയ്ക്കല്‍ നടത്തണം എന്നു മാത്രം.

രണ്ട്...

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നത് എൻ‌എ‌എഫ്‌എൽ‌ഡിയെ തടയുന്നതിനുള്ള പ്രധാന ഘടകമാണ്. അമിതവണ്ണമുള്ളവരുടെ ശരീരത്തിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും കരളിന്റെ പ്രവർത്തനത്തെ താറുമാറാക്കുകയും ചെയ്യും.

മൂന്ന്...

ധാരാളം വെള്ളം കുടിക്കുന്നതിലൂടെ എന്‍എഎഫ്എല്‍ഡി തടയാനാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. കരൾ രോ​ഗങ്ങൾ അകറ്റാനും ശരീരത്തിലെ കൊഴുപ്പ് കളയാനും വെള്ളം വളരെ നല്ലതാണ്.

fatty liver non alcoholic fatty liver
Advertisment