ബൈക്കല്ല, സൈക്കിൾ സ്റ്റണ്ട്; യുവതാരനിരയുമായി ‘നോണ്‍സെന്‍സ്’ എത്തുന്നു! കിടിലന്‍ ട്രെയിലര്‍

ഫിലിം ഡസ്ക്
Tuesday, June 5, 2018

Image result for നോണ്‍സെന്‍സ്

നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് മലയാളത്തില്‍ ലഭിക്കാറുളളത്. അടുത്തിടെയിറങ്ങിയ അങ്കമാലി ഡയറീസ്,ക്വീന്‍ എന്നീ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രങ്ങളായിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നോണ്‍സെന്‍സ്.

Image result for നോണ്‍സെന്‍സ്

ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്നൊരു ചിത്രമായിരിക്കുമിതെന്നാണ് അറിയുന്നത്. ഐ ആം എ മല്ലു,ദിസ് ഈസ് ബാംഗളൂരു തുടങ്ങിയ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ റിനോഷ് ജോര്‍ജ്ജാണ് ചിത്രത്തില്‍ നായകനാവുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുളള ജോണി സാഗരികയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

Image result for നോണ്‍സെന്‍സ്

റിനോഷിനൊപ്പം നടന്‍ വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സണ്‍ഡേ ഹോളിഡേയിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നോണ്‍സെന്‍സിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

Image result for നോണ്‍സെന്‍സ്

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൈക്കിള്‍ സ്റ്റണ്ട് രംഗങ്ങളും മികച്ച ദൃശ്യങ്ങളുമാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍,അനില്‍ നെടുമങ്ങാട്,ശ്രീനാഥ് ബാബു,ശാന്തകുമാരി, ഫേബിയ മാത്യൂ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

×