Advertisment

കോവിഡ് കാലത്ത് പാവപ്പെട്ടവർക്ക് ആശ്വാസമായി പൂർവവിദ്യാർത്ഥികളുടെ സഹായ സ്റ്റോർ

New Update

publive-image

Advertisment

ഒറ്റപ്പാലം: കൂടുന്ന കോവിഡ് കേസുകൾ, വരുമാനം നിലച്ച കുടുംബങ്ങൾ, നിത്യവൃത്തിക്ക് പ്രയാസപ്പെടുന്നവർ. കോവിഡ് കാലത്ത് ആശ്വാസമായി പൂർവ വിദ്യാർത്ഥികളുടെ വേറിട്ടൊരു മാതൃക.

ഒറ്റപ്പാലം പനമണ്ണ നൂറുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് (എൻ ഐഎം-ഒഎസ്എഫ്) നൂർ മഹൽ സഹായ സ്റ്റോർ നാടിന് സമർപ്പിച്ചിരിക്കുന്നത്.

നൂർ മഹൽ സഹായ സ്റ്റോറിൽ ഒരു സാധനവും വിൽപ്പനയ്ക്കല്ല കോവിഡ്, ലോക്ക് ഡൌൺ പശ്ചാതലത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായാണ് ഈ സൗജന്യ സഹായം.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. മഹാമാരിയിൽ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ആഴ്ചതോറും ഈ സ്റ്റോറിന്റെ സഹായമുണ്ടാകും.

സൂപ്പർമാർക്കറ്റ് രൂപത്തിലാണ് ഇതിന്റെ പ്രവർത്തനം. ആവശ്യമുള്ള സാധങ്ങൾ എടുക്കാം. പട്ടിണി ഇല്ലാത്ത കുടുംബങ്ങൾ എന്നതാണ് ഈ പ്രവർത്തനത്തിന്

പിന്നിൽ മദ്രസ പൂർവ വിദ്യാർത്ഥികളുടെ ലക്ഷ്യം.

പനമണ്ണയിലെ എല്ലാ വിഭാഗം സാധുക്കളെയും പരിഗണിക്കും. പനമണ്ണ പഴയ ജുമാ മസ്ജിദ് ഖത്തീബ് ബഷീർ ഫൈസി സ്റ്റാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പനമണ്ണ വെസ്റ്റ് ജുമാ മസ്ജിദ് ഖത്തീബ് മുനീർ അൻവരി, മഹല്ല് പ്രസിഡന്റ് മൊയ്‌ദുക്ക, ആഷിക്ക് അക്ബർ പാറമ്മൽ, റസാഖ് മൗലവി, ഫൈസൽ,ഷഫീക്, താഹിർ, സുബൈർ,വി.പി.അക്ബർ എന്നിവർ നേതൃത്വം നൽകി.

palakkad news
Advertisment