Advertisment

യോഗയെ അതിജീവനത്തിന്‍റെ കലയാക്കിയ നൂതന്‍ മനോഹര്‍ യോഗാ പരിശീലനവുമായി വയനാട്ടിലേയ്ക്ക് !

New Update

publive-image

Advertisment

വയനാട് : യോഗ ശരീരത്തിന്റെ മനസ്സിന്റെയും ഉന്മേഷം ആവേശവും ആക്കാന്‍ കൊതിക്കുന്നവര്‍ക്കായി മീ മെറ്റ്മീ യോഗ സെന്റര്‍ ഫൗണ്ടര്‍ നൂതന്‍ മനോഹര്‍ നയിക്കുന്ന യോഗ പരിശീലനത്തിന് വയനാട്ടില്‍ അവസരം ഒരുങ്ങുന്നു . നൂതന്‍ മനോഹറിന്‍റെ നേതൃത്വത്തില്‍ ജൂലൈ 28ന് വയനാട് ക്രീക്ക് ഇന്‍ ദ വൈല്‍ഡിലാണ് യോഗ ക്ലാസ് സംഘടിപ്പിക്കുന്നത്. ഈ ക്ലാസില്‍ പങ്കെടുക്കുന്നതിനു പരിമിതമായ സീറ്റുകളിലേക്ക് രജിസ്‌ട്രേഷന്‍ ഫീസ് 7500 രൂപയാണ്.

മാര്‍ക്കറ്റിങ്/ബ്രാന്‍ഡിങ് മേഖല ഉപേക്ഷിച്ചാണ് കൊച്ചി സ്വദേശി നൂതന്‍ മനോഹര്‍ യോഗ തൊഴിലാക്കിയത്. കോര്‍പ്പറേറ്റ് മേഖലയിലെ സമ്മര്‍ദവും തുടര്‍ന്ന് ആരോഗ്യത്തിനുണ്ടായ പ്രശ്‌നങ്ങളുമായി പ്രയാസപ്പെട്ട കൊച്ചി സ്വദേശി നൂതന്‍ മനോഹര്‍ എന്ന പെണ്‍കുട്ടി. ചികിത്സകള്‍ക്കും മരുന്നുകള്‍ക്കുമൊന്നും ഒരു ഫലവുമുണ്ടാക്കാനായില്ല.

അപ്പോഴാണ് അവര്‍ക്ക് മുന്നില്‍ യോഗയുടെ വാതില്‍ തുറന്നത്. ശരീവും മനസ്സും സംഗമിക്കുന്ന ഇടം. ചിത്തവൃത്തികള്‍ നിരോധിച്ച് സ്വാസ്ഥ്യം വീണ്ടെടുക്കല്‍. ഈ വഴിയിലൂടെ ഏറെ ദൂരം നൂതന്‍ മുന്നോട്ട് പോയി. ആറുകൊല്ലത്തിന് ശേഷം, ഇന്ന് യോഗ എന്ന വിഷയവുമായി ലോകം മുഴുവന്‍ സഞ്ചരിക്കുകയാണ് ഈ പെണ്‍കുട്ടി.

publive-image

യോഗ എന്തെന്ന് ചോദിച്ചാല്‍ നൂതന്റെ ഉത്തരം 'യോഗ: കര്‍മസു കൗശലം' എന്നതായിരിക്കും. ചെയ്യുന്നത് എന്താണോ അതില്‍ മികച്ചു നില്‍ക്കുക എന്നതാണ് യോഗ കൊണ്ട് അര്‍ഥമാക്കുന്നത്. സ്ഥിരം ആസനങ്ങള്‍ കോര്‍ത്തിണക്കിയ മാര്‍ക്കറ്റിങ് അല്ല യോഗ. മനസ്സ്, ശരീരം, ആയുര്‍വേദം, പ്രകൃതി തുടങ്ങി വിവിധ മേഖലയുടെ കൂടിച്ചേരലാണിത്.

publive-image

ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു ജോലിയാണ് യോഗ ട്രെയിനര്‍ അല്ലെങ്കില്‍ വെല്‍നെസ് എക്‌സ്‌പേര്‍ട്ട് എന്നത്. അതായത് ഒരാളുടെ ശരീരവും മനസ്സും സന്തുലിതമാക്കല്‍. ''ഇന്നത്തെ കാലത്ത് വളരെ സാധ്യതകളുള്ള ഒരു മേഖലയാണിത്. സമൂഹത്തിലെ ഓരോരുത്തരും ഇന്ന് മാനസികമായി പിരിമുറുക്കം അനുഭവിക്കുന്നവരാണ്. ഇതില്‍ നിന്ന് മുക്തി തേടാനാണ് പലരും വെല്‍നെസ്സ് ട്രെയ്‌നേഴ്‌സിനെ തേടിയെത്തുന്നത്'' നൂതന്‍ പറയുന്നു.

publive-image

പ്രൊഫഷണല്‍ യോഗ പരിശീലകയാകാന്‍ നൂതന്‍ ആദ്യം ചെയ്തത് ശിവാനന്ദ ആശ്രമത്തിലെ പരിശീലനത്തിലൂടെ യോഗ അലയന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുകയായിരുന്നു. അന്താരാഷ്ട്രതലത്തില്‍ യോഗ അഭ്യസിപ്പിക്കാന്‍ അത്യാവശ്യമായ ഒരു സര്‍ട്ടിഫിക്കറ്റാണിത്. 2010ല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി.

തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ യോഗ അഭ്യസിപ്പിക്കാനുള്ള അവസരമാണ് ലഭിച്ചത്. പിന്നീട് അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് എം.എസ്സി. യോഗയും ഓണ്‍ലൈനായി വിവിധ കോഴ്‌സുകളും ചെയ്തു. സൈക്കോളജി, അനാട്ടമി, ഓള്‍ട്ടര്‍നേറ്റ് ഹീലിങ് എന്നീ വിഷയങ്ങളില്‍ വിവിധ ഗുരുക്കന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു.

publive-image

ഹോങ് കോങ്ങില്‍ നടന്ന പ്യൂവര്‍ യോഗ എന്ന ശില്പശാലയില്‍ പങ്കെടുത്തതാണ് യോഗ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കാന്‍ നൂതനെ പ്രേരിപ്പിച്ചത്. പിന്നീട് 2014ല്‍ പനമ്പിള്ളി നഗറില്‍ 'മീ മെറ്റ് മീ'എന്ന യോഗ സെന്ററും നൂതന്‍ ആരംഭിച്ചു.

മിസ് കേരള, മിസ് സൗത്ത് ഇന്ത്യ തുടങ്ങിയവര്‍ക്കും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെയും ദക്ഷിണ നാവിക സേനയിലെയും അംഗങ്ങള്‍ക്കും സെഷനുകള്‍ നടത്തി. അത്തരം നവീനമായ അനുഭവങ്ങളുമായാണ് നൂതന്‍ നയിക്കുന്ന യോഗ ക്ലാസ് വയനാട്ടിലും അരങ്ങേറുന്നത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് - 9840351137

യോഗയെക്കുറിച്ച് നൂതന്‍ മനോഹര്‍ വിശദീകരിക്കുന്നത് കാണുക ,

Yoga
Advertisment