Advertisment

മലേഷ്യയില്‍ കാണാതായ 15കാരിയുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്നും കണ്ടെത്തി ; പത്ത് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തുന്നത് പൂര്‍ണ്ണ നഗ്നമായ നിലയില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ക്വാലാ‌ലം‌പൂർ; മലേഷ്യയില്‍ കണാതായ ലണ്ടന്‍ സ്വദേശിയായ 15കാരിയുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്നും കണ്ടെത്തി. മാതാപിതാക്കളോടൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു നോറ എന്ന പതിനഞ്ചുകാരി. പെണ്‍കുട്ടിയെ കാണാതായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ക്വാലാ‌ലം‌പൂരിന് സമീപത്തെ വനത്തിനുള്ളില്‍ അരുവിക്ക് സമീപത്തുനിന്നുമാണ് പെണ്‍ക്കുട്ടിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയത്.

Advertisment

publive-image

ക്വാലാ‌ലം‌പൂരിന് അടുത്തുള്ള ഒരു റിസോർട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. എന്നാല്‍ റിസോര്‍ട്ടിലെത്തി ഒരു ദിവസത്തിന് ശേഷം ആഗസ്റ്റ് നാലിന് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

ഇതോടെ പൊലീസ് പ്രത്യേക സംഘങ്ങളായി പെണ്‍കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു. മൃതദേഹം കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മകളെ തട്ടിക്കൊണ്ടുപോയതാണ് എന്ന് മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചെങ്കിലും പൊലീസ് ഇത് നിഷേധിച്ചു.

Advertisment