Advertisment

നോർക്ക പുനരധിവാസ വായ്പ: ഓൺലൈൻ ശില്പശാല നാളെ മുതൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെൻ്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻ്റ്സ് (NDPREM) വഴി സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിച്ചവർക്കുള്ള ഓൺലൈൻ ശില്പശാലയും സംരഭകത്വ പരിശീലനവും സംശയ നിവാരണവും നാളെ  (14/7/2020) ആരംഭിക്കും.

കേരളത്തിലെ 16 പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ 5369 ശാഖകൾ വഴിയാണ് വായ്പ നൽകുന്നത്.30 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കാണ് 15 ശതമാനം നോർക്ക മൂലധന സബ്സിഡിയോടെയുള്ള വായ്പ അനുവദിക്കുന്നത്.

കൃത്യമായ തിരിച്ചടവിന് 3 ശതമാനം പലിശ സബ്സിഡിയും അനുവദിക്കും.

തിരികെ എത്തുന്ന പ്രവാസികൾക്കാണ് സംരഭകരാകാൻ വായ്പ നൽകുന്നത്.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 1043 പേർക്കായി 53. 43 കോടി രൂപ വായ്പ അനുവദിച്ചിരുന്നു.

വിശദ വിവരം www.norkaroots.org യിലും ടോൾ ഫ്രീ നാരായ 00919061106777 ( ഇന്ത്യയ്ക്കകത്ത് )

00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

ജൂൺ 30 വരെ അപേക്ഷിച്ച 1646 അപേക്ഷകരെയാണ് അഭിമുഖത്തിന് വ്യക്തിഗത അറിയിപ്പ് നൽകിയിട്ടുള്ളത്. ഓൺലൈൻ ട്രെയിനിംഗ് നടക്കുന്ന ജില്ല, അപേക്ഷകരുടെ എണ്ണം, തീയതി സമയം എന്ന ക്രമത്തിൽ ചുവടെ.

  • Kollam 95 14/07/2020 10.30 AM
  •  Kollam 95 14/07/2020 2.30 PM
  •  Alappuzha 92 15/07/2020 10.30 AM
  •  PTA+KLM 98 15/07/2020 2.30 PM
  •  KTM+IDK+WYD 85 16/07/2020 10.30 AM
  •  EKM 95 16/07/2020 2.30 PM
  •  EKM+KSD 88 17/07/2020 10.30 AM
  •  TSR 95 17/07/2020 2.30 PM
  •  MLPM 95 18/07/2020 10.30 AM
  •  MLPM 98 18/07/2020 2.30 PM
  • TSR+PLKD 95 21/07/2020 10.30 AM
  •  PLKD 71 21/07/2020 2.30 PM
  •  KZD 95 22/07/2020 10.30 AM
  •  KZD+KNR 95 22/07/2020 2.30 PM
  •  KNR 69 23/07/2020 10.30 AM
  •  KLM+ALPY+PTA+IDK(2)95 23/07/2020 2.30 PM
  •  KTM+EKM+TSR+PKD(2) 95 24/07/2020 10.30 AM
  •  MLPM+KZD+WYD+KNR+KSD(2) 95 24/07/2020 2.30 PM
Advertisment