Advertisment

നഴ്‌സിംഗ് റിക്രൂട്ട്‌മെന്‍റ്; നോര്‍ക്ക പ്രതിനിധികള്‍ കുവൈറ്റിലേക്ക്‌

New Update

കുവൈറ്റ് :ആരോഗ്യ മന്ത്രാലയവുമായി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നോര്‍ക്ക പ്രതിനിധികള്‍ അടുത്തമാസം കുവൈറ്റിലെത്തും. കേരളത്തില്‍ നിന്ന് കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്‍റിന്‍റെ ചുമതല നോര്‍ക്ക റൂട്സിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ഒന്നരവര്‍ഷമായി തുടര്‍ നടപടികളിലുണ്ടായില്ല.

Advertisment

publive-image

കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഏജന്റെുമാര്‍ വന്‍ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ,രണ്ടുവര്‍ഷം മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ നോര്‍ക്കയടക്കമുള്ള സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് റിക്രൂട്ട്മെന്‍റ് ചുമതല നല്‍കിയത്.

തുടര്‍ന്ന അന്നത്തെ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നോര്‍ക്ക അധികൃതര്‍ എം.ഒ.എച്ച് അധികാരികളുമായ കുവൈത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നെങ്കില്ലും, പുരോഗതി ഉണ്ടായിരുന്നില്ല. ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടമെന്റുകള്‍ ഫലപ്രദമായി നടക്കാതെ വന്നപ്പോഴാണ് ഉദ്ദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വീണ്ടും സജീവമായത്..

kuwait kuwait latest
Advertisment