Advertisment

നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്‌കില്‍സ് പ്രോഗ്രാം ഒരുക്കുന്നു;കോഴ്‌സിന് പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് 75% വരെ സ്‌കോളര്‍ഷിപ്പ് നല്‍കും

New Update

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്‌കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഡാറ്റാ വിശ്വലൈസേഷന്‍ യൂസിങ് ടാബ്ലോ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, മെഷീന്‍ ലേണിങ്/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് എന്‍ഡ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് വിത്ത് ആംഗുലര്‍, ആര്‍പിഎ യൂസിങ് യുഐ പാത്ത് എന്നീ കോഴ്‌സുകളാണ് മൈക്രോ സ്‌കില്‍സ് പ്രോഗ്രാമില്‍ നല്‍കുന്നത്.

ഒരു മാസമാണ് കോഴ്‌സ് കാലാവധി. ബിരുദധാരികള്‍, ബിരുദ പഠനം നടത്തുന്നവര്‍ എന്നിവര്‍ക്ക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഫീസിന്റെ 75% വരെ നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പ് അനുവദിക്കും. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ https://ictkerala.org വെബ്‌സൈറ്റില്‍ ഫെബ്രുവരി 25-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക് 8078102119 എന്ന നമ്പറില്‍ ബന്ധപ്പെടാം

norkka roots
Advertisment