നോര്‍ത്ത് അമേരിക്കാ മര്‍ത്തോമാ ഭദ്രാസന സേവികാസംഘം മീറ്റിങ് ജൂലൈ 17ന്

New Update

publive-image

ന്യുയോര്‍ക്ക്:നോര്‍ത്ത് അമേരിക്കാ യൂറോപ്പ് - ഭദ്രാസന മര്‍ത്തോമാ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 17ന് സൂം വഴി പ്രത്യേക പ്രാര്‍ഥനായോഗം നടത്തുന്നു. രാവിലെ ന്യുയോര്‍ക്ക് സമയം 10 മണിക്കാണ് യോഗം ആരംഭിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment

മര്‍ത്തോമാ ഭദ്രാസന സേവികാ സംഘത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ട കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെയും, ഡാലസ് സെന്റ് പോള്‍സ് ചര്‍ച്ചിന്റെയും ചുമതല വഹിക്കുന്ന റവ. തോമസ് മാത്യു ആണ് മുഖ്യ സന്ദേശം നല്‍കുന്നത്.

ഭദ്രാസനത്തിലെ എല്ലാ സേവികാ സംഘാംഗങ്ങളും പ്രാര്‍ഥനാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി സുമ ചാക്കോ (ഫിലാഡല്‍ഫിയ മര്‍ത്തോമാ ചര്‍ച്ച്) അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : suprume676@aol.com

സൂം ലിങ്ക് : http://https//us02web.zoom.us/i/5163773311
മീറ്റിങ് ഐഡി: 5163773311

us news
Advertisment