Advertisment

അമേരിക്ക കാത്തിരുന്നോളു , ഞങ്ങള്‍ നല്ലൊരു ക്രിസ്തുമസ് സമ്മാനം തരുന്നുണ്ട് ; മുന്നറിയിപ്പുമായി കിം ജോങ് ഉന്‍

New Update

സോള്‍ : യുഎസിന് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കുന്നുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മിന്റെ മുന്നറിയിപ്പ് . ചൈനയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കൊറിയന്‍ വിശുദ്ധ പര്‍വതം കിം സന്ദര്‍ശിച്ചതോടെ സുപ്രധാന പ്രഖ്യാപനങ്ങള്‍ പിന്നാലെയുണ്ടാകുമെന്നാണു സൂചന.

Advertisment

publive-image

കുടുംബചിഹ്നമായ വെള്ളക്കുതിരയുടെ പുറത്താണ് കിം പര്‍വതം സന്ദര്‍ശിച്ചതെന്ന പ്രത്യേകതയും ഉണ്ട്. കിം ജോങ് ഉന്നിനൊപ്പം ഭാര്യ റി സോള്‍ ജുവും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.ഇക്കഴിഞ്ഞ ഒക്ടോബറിലും അദ്ദേഹം ഇവിടെയെത്തിയിരുന്നു.

ആണവമിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കാനിരിക്കെ യുഎസ് കടുത്ത ഉപരോധം തുടരുന്നതില്‍ അമര്‍ഷം രേഖപ്പെടുത്തി കൊറിയന്‍ മുന്നറിയിപ്പുകളുമെത്തി. യുഎസിനുളള ‘ക്രിസ്മസ് സമ്മാനം’ വരുന്നുണ്ടെന്നാണു കിമ്മിന്റെ പര്‍വതയാത്രയ്ക്കു പിന്നാലെ ഉത്തര കൊറിയ അറിയിച്ചത്.

Advertisment