Advertisment

 ട്രംപിന്റെ തുടര്‍ച്ചയായുള്ള എതിര്‍പ്പിന് പുല്ലുവില ; ഉത്തരകൊറിയ വീണ്ടും മിസൈലുകള്‍ പരീക്ഷിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

സോള്‍: അമേരിക്കയുടെയും ലോകരാഷ്ട്രങ്ങളുടേയും മുന്നറിയിപ്പിന് പുല്ലുവില, ഉത്തരകൊറിയ വീണ്ടും മിസൈലുകള്‍ പരീക്ഷിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായുള്ള എതിര്‍പ്പ് വകവെക്കാതെയാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചത്.

Advertisment

വെള്ളിയാഴ്ച രാവിലെ കിഴക്കന്‍ തീരത്തുനിന്നാണ് രണ്ട് മിസൈല്‍ പരീക്ഷിച്ചത്. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്ന് സോളിലെ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

publive-image

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ നാലാം തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷിക്കുന്നത്. ശനിയാഴ്ച യു.എസ്-ദക്ഷിണ കൊറിയ സൈനിക സഹകരണത്തിലുള്ള പ്രതിഷേധ സൂചകമായിട്ടാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയയുടെ കിഴക്കന്‍ നഗരമായ ഹാംഹങ്ങിന് സമീപത്തുനിന്നാണ് മിസൈലുകള്‍ വിക്ഷേപിക്കപ്പെട്ടത്. 48 കി.മീ. ഉയരത്തില്‍ 400 കി.മീ. അകലെയാണ് മിസൈല്‍ പതിച്ചത്.

ദക്ഷിണകൊറിയ-അമേരിക്ക സംയുക്ത സൈനികാഭ്യാസം ഉപേക്ഷിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഉത്തരകൊറിയ പ്രകോപനപരമായ നടപടികള്‍ തുടങ്ങിയത്.

അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കു ചേര്‍ന്നതല്ല ഈ സൈനികാഭ്യാസമെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment