പൂന: ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി അമർ സാബ്ലെ. ഇക്കാര്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ആശങ്കയും ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിലാണ് സാബ്ലെ ഇക്കാര്യം വിശദീകരിച്ചത്. അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നത് ബിജെപിയുടെ പ്രകടനപത്രികയിൽപോലും ഇല്ല. പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചരണമാണിതെന്നും സാബ്ലെ പറഞ്ഞു