Advertisment

വഴിത്തല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്കൂള്‍ കുട്ടികൾക്കുള്ള നോട്ട് ബുക്കുകളുടെ വിതരണവും പിജെ ജോസഫ് എംഎല്‍എയുടെ സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചിലേക്ക് ഫോണുകളും നല്‍കി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

വഴിത്തല: വഴിത്തല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുണിഞ്ഞി സെന്റ് ആന്റണിസ് ഹൈസ്കൂളിലെയും ഗവണ്മെന്റ് എൽപി സ്കൂളിലെയും കുട്ടികൾക്കുള്ള നോട്ട് ബുക്കുകളുടെ വിതരണം ബാങ്ക് പ്രസിഡന്റ്‌ മാത്യു ആന്റണി മുണ്ടിയാനിക്കൽ സ്കൂൾ ഹെഡ്മാസ്റ്റർ മാർക്ക് നൽകി നിർവ്വഹിച്ചു.

തദവസരത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ്‌ സോമി വട്ടക്കാട്ട്, ബോർഡ്‌ മെമ്പർമാരായ സോജൻ ജോസഫ്, മിനി വിജയൻ പഞ്ചായത്ത്‌ മെമ്പർ സേതുരാജ്, ബാങ്ക് ജീവനക്കാർ എന്നിവർ സന്നിഹിതയിരുന്നു. ഇതോടൊപ്പം തൊടുപുഴ എംഎല്‍എ പിജെ ജോസഫിന്‍റെ സ്മാർട്ട്‌ ഫോൺ ചലഞ്ചിലേക്ക് ഫോണുകളും ബാങ്ക് സംഭാവന ചെയ്തു.

Advertisment