സിനിമ നിരൂപണത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല ,പറഞ്ഞത് മറ്റൊന്ന് ; അപർണ്ണ ബാലമുരളി

ഫിലിം ഡസ്ക്
Wednesday, May 16, 2018

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ കൂടുതൽ ചർച്ച ചെയ്തത് യുവതാരം അപർണ്ണ ബാലമുരുളിയെ കുറിച്ചാണ്.

Image result for aparna balamurali

ഓൺലൈൻ മാധ്യമങ്ങളുടെ ചലച്ചിത്ര നിരൂപണങ്ങളെ കുറിച്ച് അപർണ്ണ പറഞ്ഞ വാക്കുൾ ചർച്ച വിഷയമായിരുന്നു. ചില സാഹചര്യത്തിൽ ഓൺലൈൻ മാധ്യമങ്ങളുടെ ചലച്ചിത്ര നിരൂപണം വ്യക്തിഹത്യ വഴിവെയ്ക്കന്നുണ്ടെന്നും സിനിമ പുറത്തിറങ്ങി മണിക്കൂറുകൾ കഴിയുമ്പോൾ പുറത്തു വരുന്ന ഈ നിരൂപണങ്ങൾ സിനിമയെ മാത്രമല്ല താരങ്ങളേയും ഹനിക്കുന്നതിനു തുല്യമാണെന്ന് താരം പറഞ്ഞിരുന്നത്രേ.

Image result for aparna balamurali

എന്നാൽ  നിമിഷം നേരം കൊണ്ട് തന്നെ  ഇത് വൈറലാവുകയായിരുന്നു. എന്നാൽ  ഉണ്ടായത് മറ്റൊന്നാണ്.

കാമുകി ചിത്രത്തിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവാദ പരാമർശത്തെ കുറിച്ച് താരം വ്യക്തമാക്കി. താൻ ഓൺലൈൻ മാധ്യമങ്ങളെ കുറിച്ചോ നെഗറ്റീവ് നിരൂപണത്തെ കുറിച്ചോ ഒന്നു തന്നെ പറഞ്ഞിട്ടില്ല.

സിനിമ സംബന്ധമായി പുറത്തു വരുന്ന നെഗറ്റീവും പോസ്റ്റീവുമായിട്ടുള്ള കാര്യങ്ങൾ ഒരു പോലെ ഉൾക്കൊള്ളുന്ന ആളണ് താൻ . എന്നാൽ കഴിഞ്ഞ ദിവസം താൻ പറ‍ഞ്ഞത് താരങ്ങളുടെ ഫേസ്ബുക്ക് പേജിൽ വരുന്ന മ്ലേച്ഛമായ കന്റുകളും അസഭ്യമായിട്ടുള്ള സന്ദേശങ്ങളെ കുറിച്ചാണ്. സേഷ്യൽ മീഡിയയിലൂടെ തുടർന്ന് വരുന്ന ഇത്തരത്തിലുള്ള മോശം പ്രവണതകൾ എല്ലാവരും ചേർന്ന് എതിർക്കപ്പെടേണ്ടതാണെന്നും അപർണ്ണ പറ‍ഞ്ഞു.

×