Advertisment

മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് ; മുൻകൂർ ജാമ്യം തേടി ആൽഫാ വെഞ്ച്വേഴ്സ് ഉടമ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. ആൽഫാ വെഞ്ച്വേഴ്സ് ഫ്ലാറ്റ് നിർമ്മാതാവിനോടാണ് ചോദ്യം ചെയ്യലിനായി നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോളി ഫെയ്ത്. ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റുകളുടെ നിർമ്മാതാക്കൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെ മുൻകൂർ ജാമ്യം തേടി ആൽഫാ വെഞ്ച്വേഴ്സ് ഉടമ പോൾ രാജ് എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisment

publive-image

ഇതിനിടെ ഫ്ലാറ്റുടമകൾക്കു ള്ള നഷ്ടപരിഹാരം നിശ്ചയിക്കാൻ നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ഇന്ന് യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉടമകൾ കൈവശാവകാശ രേഖയ്ക്കപ്പം നിർമ്മാതാക്കൾക്ക് എത്ര തുക നൽകിയെന്നു വ്യക്തമാക്കിയുള്ള സത്യവാങ്മൂലം സമർപ്പിക്കണം. ഇവ ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നാണ് നിർദ്ദേശം

Advertisment