Advertisment

17ാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: 17ാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് നടപടികൾക്കാണ് ഇന്ന് തുടക്കമാകുന്നത്. 91 ലോക്സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനമാകും ഇന്ന് പുറപ്പെടുവിക്കുക.

Advertisment

publive-image

ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങി 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 ലോക്സഭാ സീറ്റുകളിലാണ് അടുത്ത മാസം 11ന് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്.

ആന്ധ്രാപ്രദേശ് , അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഏപ്രിൽ പതിനൊന്നിന് നടക്കും. ഈ മാസം 26 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മെയ് 23 നാണ് രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണൽ.

Advertisment