Advertisment

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്

New Update

publive-image

Advertisment

ബെൽഗ്രേഡ്: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ്. ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂർണമെന്റിൽ പങ്കെടുത്ത മൂന്നു താരങ്ങൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന്റെ പരിശോധനാഫലവും പോസിറ്റീവായത്. ജോക്കോവിച്ചിന്റെ ഭാര്യ ജെലീനയുടെ പരിശോധനാഫലവും പോസിറ്റീവാണ്.

നേരത്തെ ക്രൊയേഷ്യൻ താരം ബോർന കോറിച്ച്, ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, സെർബിയയുടെ വിക്ടർ ട്രോയിസ്ക്കി എന്നിവർക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റദ്ദാക്കിയിരുന്നു.

Advertisment