Advertisment

വിംബിള്‍ഡണ്‍ ജോക്കോവിച്ചിന്; 20-ാം ഗ്രാന്‍ഡ്സ്ലാം കിരീടം

New Update

publive-image

Advertisment

ലണ്ടന്‍: വിംബിള്‍ഡണ്‍ 2021 പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. താരത്തിന്റെ ആറാം വിംബിള്‍ഡണ്‍ കിരീടവും 20-ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്. വിമ്പിൾഡനിലെ സെന്റർ കോർട്ടിൽ നടന്ന ഫൈനലിൽ ഇറ്റാലിയൻ താരം മാറ്റിയോ ബെറെറ്റിനിയെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. (സ്കോർ 6–7, 6–4, 6–4, 66–3).

ആദ്യ സെറ്റില്‍ മാത്രാണ് ജോക്കോവിച്ച് വെല്ലുവിളി നേരിട്ടത്. ജോക്കോ തുടക്കത്തില്‍ ഇറ്റാലിയന്‍ താരത്തിന്റെ സെര്‍വ് ബ്രേക്ക് ചെയ്‌തെങ്കിലും തിരിച്ചടിച്ച ബെറെറ്റിന് മത്സരം ടൈ ബ്രേക്കിലേക്ക് നീട്ടി. പിന്നാലെ 7-6ന് സെറ്റും സ്വന്തമാക്കി. എന്നത്തേയും പോലെ അടുത്ത മൂന്ന് സെറ്റുകളില്‍ ടൂര്‍ണമെന്റിലെ ഏഴാം സീഡിനെ ജോക്കോവിച്ച് നിലത്ത് നിര്‍ത്തിയില്ല. 6-4, 6-4, 6-3 എന്ന സ്‌കോറിന് ഏകപക്ഷീയമായി ജോക്കോവിച്ച് ജയിക്കുകയായിരുന്നു.

ഈ കിരീട വിജയത്തോടെ റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോയ്ക്കായി. നേരത്തെ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലും ജോക്കോ കിരീടം നേടിയിരുന്നു.

Novak Djokovic
Advertisment