Advertisment

 ജിയോഫൈ ഡിവൈസുകൾക്കും ഇംഎംഐ ഓഫർ നൽകി ജിയോ

New Update

തങ്ങളുടെ ജിയോഫൈ ഡിവൈസുകൾക്കും ഇംഎംഐ ഓഫർ നൽകുകയാണ് ജിയോ. ഓഗസ്റ്റ് മാസത്തിൽ ഇത് രണ്ടാം തവണയാണ് ജിയോ ഉപഭോക്താക്കൾക്കായി ഇത്തരമൊരു ഓഫർ കൊണ്ടുവരുന്നത്. ഈ ഓഫറനുസരിച്ച് കമ്പനി ജിയോഫൈ ഡിവൈിന് ഇഎംഐ ഓപ്ഷൻ നൽകുന്നു. വെറും 99 രൂപ നൽകി ഉപയോക്താക്കൾക്ക് ജിയോഫൈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും.

Advertisment

publive-image

ഇഎംഐ ഓപ്ഷനിൽ ജിയോഫൈ ഡിവൈസുകൾക്ക് ഇഎംഐ ഓപ്ഷൻ നൽകുന്നതിനൊപ്പം ഡിവൈസ് വാങ്ങിയാൽ ജിയോ നെറ്റ്‌വർക്കിലേക്ക് അൺലിമിറ്റഡ് കോളിംഗ് (ഓൺ-നെറ്റ് കോളുകൾ), അഞ്ച് മാസത്തേക്കുള്ള ഡാറ്റ ആനുകൂല്യങ്ങൾ എന്നിവയും കമ്പനി നൽകുന്നുണ്ട്. ജിയോഫൈ ഡിവൈസുകളുടെ യഥാർത്ഥ വില 1,999 രൂപയാണ്. കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും ഡിവൈസ് വാങ്ങുമ്പോൾ ഇഎംഐ ഓപ്ഷൻ ലഭ്യമാകും. ലിസ്റ്റിംഗ് അനുസരിച്ച്, തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കാണ് റിലയൻസ് ജിയോ ഇഎംഐ ഓപ്ഷൻ നൽകുന്നത്.

എച്ച്എസ്ബിസി ബാങ്ക്, ആർ‌ബി‌എൽ ബാങ്ക്, എച്ച്ഡി‌എഫ്സി ബാങ്ക്, സിറ്റി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റാൻ‌ഡേർഡ് ചാർട്ടേഡ് ബാങ്ക്, എസ്‌ബി‌ഐ ബാങ്ക്, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ജമ്മു കശ്മീർ ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവർക്കാണ് ജിയോയുടെ പുതിയ ഇഎംഐ ഓപ്ഷൻ ലഭ്യമാവുക.

ഇഎംഐയുടെ പലിശനിരക്ക് ബാങ്കിനെ ആശ്രയിച്ച് മാറും. 43 രൂപ മുതൽ 327 രൂപ വരെയുള്ള പലിശ നിരക്കുകളാണ് ബാങ്കുകൾ ഈടാക്കുന്നത്.

tec news jiofi router
Advertisment