Advertisment

വിയന്നയില്‍ , നോയിമ്പുകാലത്ത് അഗതികള്‍ക്ക് ആഹാരവുമായി ദയ ഫാമിലി കൂട്ടായ്മ

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

വിയന്ന. ആരോരുമില്ലത്തവർക്ക് ഒരു നേരത്തെ ആഹാരം നൽകി വിയന്ന ,സീബൻ ഹിർട്ടനിലെ ,   ദയ ഫാമിലി വിയന്ന. ഈ വലിയ നോയിമ്പു കാലത്ത്  ഉപവാസം അനുഷ്ടിച്ച് അതില്‍ നിന്നും  സമാഹരിച്ച പണംകൊണ്ട് അനാഥര്‍ക്കു ഭക്ഷണം നല്‍കിയാണു വിയന്നയിലെ  ഈ  കുടുംബങ്ങള്‍ , പീഡാനുഭവ കാലത്തിനായി  ഒരുങ്ങുന്നത് .

തങ്ങളെ പോറ്റിവളര്‍ത്തിയ ഈ നാട്ടിലെ അഗതികള്‍ക്ക് അന്നദാനം നടത്തിയാണ് ഈ കൂട്ടയ്മ നോയിമ്പു കാലം ആചരിക്കുന്നത് .രാജ്യത്തെ ആരോരുമില്ലാത്ത അഗതികൾക്ക് ഭക്ഷണം നൽകി ഓസ്ട്രിയന്‍ മലയാളികൾക്ക് മാത്യക നല്‍കുകയാണ് ഓസ്ട്രിയയിലെ രണ്ടു മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന കൂട്ടായ്മ .

വിയെന്നയിൽ സ്ഥിരതാമസമാക്കിയ   ബാബു തട്ടിൽ നടക്കലാൻ  (ഭാര്യ മേഴ്‌സി )കുടുംബവും ,  ജോർജ് കക്കാട്ട്  (ഭാര്യ  മേഴ്‌സി  ) കുടുംബവും ചേർന്നാണ് , വിയന്നയിലെ 23 - മാത് ജില്ലയിലെ സീബൻ ഹിർട്ടൻ പള്ളിയുടെ ഹാളിൽ  അഗതികൾക്ക് വിഭവ സമൃദ്ദമായ ഒരു നേരത്തെ ഭക്ഷണം നൽകിയാണ്  ദയ  ഫാമിലി യുടെ  തുടക്കം.

ഇടവക വികാരി ഡോക്ടർ തദൂസ് പിയൂസ്തെക് ഈ സംരംഭത്തിന് നന്ദി പറഞ്ഞു . ക്രിസ്തു മതത്തില്‍ നിന്നും പുറത്തേക്കു പോകുവാന്‍ വെമ്പല്‍ കൊള്ളുന്ന ഓസ്ട്രിയൻ ജനതക്ക് ഇത് ഒരു പ്രചോദനമാകട്ടെയെന്നു ഡീക്കൺ എറിക് വെർബർ തന്‍റെ ആശംസ പ്രസംഗത്തില്‍ പറഞ്ഞു .വാക്കുകൾ കൊണ്ട് നോയിമ്പാചരിക്കാതെ  സമൂഹത്തിലെ  പാവങ്ങൾക്ക് ആശ്വാസം പകരുവാന്‍  എല്ലാവര്ക്കും  കഴിയണം.

ജോർജ് മേഴ്‌സി ദമ്പതികൾ അവതരിപ്പിച്ച ഒരു ചെറു നാടകത്തിൽ നിന്നും  ലഭിച്ച പ്രചോദനം  ജോർജുമായി കൂടിച്ചേർന്ന് ദയ ഫാമിലി വിയന്ന എന്ന സംരംഭത്തിന് തുടക്കം  കുറിക്കാന്‍ കാരണമായതെന്ന്  ബാബു തട്ടിൽ നടക്കലാൻ പറഞ്ഞു .

Advertisment