Advertisment

ദേശീയ പൗരത്വ രജിസ്റ്റർ കോ ഓർഡിനേറ്റർ പ്രതീക് ഹജേലയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി ഉത്തരവ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ദേശീയ പൗരത്വ രജിസ്റ്റർ കോ ഓർഡിനേറ്റർ പ്രതീക് ഹജേലയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി ഉത്തരവിട്ടു. മധ്യപ്രദേശിലേക്ക് മാറ്റാനാണ് നിർദേശം.

Advertisment

publive-image

ഒരാഴ്ചയ്ക്കകം ഉത്തരവിറക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രിം കോടതി നിർദ്ദേശിച്ചു. സ്ഥലം മാറ്റത്തിന്റെ കാരണം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് തുറന്ന കോടതിയിൽ വ്യക്തമാക്കിയില്ല.

പെട്ടെന്നുള്ള സ്ഥലം മാറ്റത്തിന് എന്തെങ്കിലും കാരണമുണ്ടായിരുന്നോയെന്ന അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ ചോദ്യത്തിന് എന്തെങ്കിലും കാരണമില്ലാതെ സ്ഥലം മാറ്റങ്ങൾ നടക്കാറില്ലേ എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തിരിച്ച് ചോദിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന് എൻആർസി കോ ഓർഡിനേറ്റർ അറിയിച്ചിരുന്നുവെന്നാണ് സൂചന.

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ഹർജികൾ നവംബർ ഇരുപത്തിയാറിന് വീണ്ടും പരിഗണിക്കും. നവംബർ പതിനേഴിന് രഞ്ജൻ ഗൊഗൊയ് വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ബെഞ്ച് വാദം കേൾക്കും.

Advertisment