നരേന്ദ്ര മോദി അവിവാഹിതനായതിന്റെ പ്രചോദനം കൊണ്ടാണോ താങ്കളും വിവാഹിതനാവാത്തത് .?; മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ നല്‍കിയ മറുപടി ഇങ്ങനെ ..

ഗള്‍ഫ് ഡസ്ക്
Sunday, January 13, 2019

അബുദാബി: വ്യവസായികളുടെ സംഗമത്തില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിന് ചിരിച്ചു കൊണ്ട് മറുപടി നല്‍കി രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി അവിവാഹിതനായതിന്റെ പ്രചോദനം കൊണ്ടാണോ താങ്കളും വിവാഹിതനാവാത്തത്, എന്നാല്‍ അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു ‘മോദി വിവാഹിതനാണ്. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. വിവാഹം നടക്കേണ്ട സമയത്തു നടക്കും.ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്’ .

വ്യാജ വാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണങ്ങളും തമാശയായേ കാണാറൂള്ളു മോദിയും കൂട്ടരും ഇങ്ങനെ ചെയ്യുന്നതു കൊണ്ടു പലതും പഠിച്ചെന്നും അതുകൊണ്ട് അദ്ദേഹത്തെ ഗുരുവായി കാണുന്നതായും രാഹുല്‍ പറഞ്ഞു.

താനൊരിക്കലും മോദിയെ വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞ രാഹുല്‍ മറുപക്ഷത്തു നിന്ന് അങ്ങനെയല്ലെന്നും ചൂണ്ടിക്കാട്ടി.

×