ബാലചന്ദ്രനും അബ്ദുസമദ് കൊടിഞ്ഞിക്കും യാത്രയയപ്പ് നൽകി .

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Wednesday, September 12, 2018

റിയാദ് :പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന എൻ ആർ കെ വെൽഫെയർ ഫോറം ജനറൽ കൺവീനർ ബാലചന്ദ്രൻ നായർക്കും ട്രഷറർ അബ്ദുസമദ് കൊടിഞ്ഞിക്കും എൻ ആർ കെ യുടെ നേതൃത്വത്തിൽ റിയാദ് പൊതുസമൂഹം യാത്രയയപ്പ് നൽകി .

എന്‍ ആര്‍ കെ കണ്‍ വീനര്‍ ബാലചന്ദ്രനും ട്രഷറര്‍ അബ്ദുസമദ്‌ കൊടിഞ്ഞിക്കും എന്‍ ആര്‍ കെ വെല്‍ഫെയര്‍ ഫോറം  നല്‍കിയ യാത്രയയപ്പ് സമ്മേളനം മീഡിയ ഫോറം പ്രസിഡണ്ട്‌ ഉബൈദ്‌ എടവണ്ണ ഉദ്ഘാടനം ചെയ്യുന്നു.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി റിയാദ് പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുകയും നിരവധി സാമുഹ്യക സാംസ്കാരിക ജീവാകാരുണ്യരംഗത്ത് എണ്ണമറ്റ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചുകൊണ്ട് ഇന്ത്യൻ സമൂഹത്തിൻറെ പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ശ്രദ്ധയും ആദരവും നേടിയ ബഹുമാന്യ വ്യക്തിത്വം ബാല ചന്ദ്രൻ നായർ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുകയാണ് .അതുപോലെ മൂന്ന് പതിറ്റ്റാണ്ടായി റിയാദ് സമൂഹത്തിന്റെ ഭാഗമായി നിരവധി ജീവാകാരുണ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിരവധി പ്രവർത്തങ്ങൾ നടത്തി ആദരവ് നേടിയ അബ്ദുസമദ് കൊടിഞ്ഞിയും പ്രവാസമണ്ണിൽ നിന്ന് വിടവാങ്ങുകയാണ്

ബാലചന്ദ്രനുള്ള  ഉപഹാരം എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷറഫ്‌ വടക്കേവിള സമ്മാനിക്കുന്നു

ഇരുവർക്കും റിയാദ് പൊതുസമൂഹവും എൻ ആർ കെ യും ചേർന്ന് ബത്ത അപ്പോള ഡെമോറോ ഓഡി റ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പിൽ പൊതുസമൂഹത്തിലെ രാഷ്ട്രീയ സാം സ്കാരിക, ബിസിനെസ്സ്,സംഘടനാ മേഖലയിലെ നിരവധി വെക്തിത്വങ്ങൾ പങ്കെടുത്തു .യാത്രയായ്‌പ്പ്‌ ചടങ്ങിന് എൻ ആർ കെ ചെയർമാൻ അഷറഫ് വടക്കേവിള അദ്ധ്യക്ഷത വഹിച്ചു .ചടങ്ങിൽ പങ്കെടുത്തവർ ഇരുവരും പൊതുസമൂഹത്തിന് നൽകിയ സേവനങ്ങളെ പ്രകീർത്തിച്ചു സംസാരിച്ചു .ഇരുവരുടെയും തിരിച്ചുപോക്ക് പ്രവാസി സമൂഹത്തിന് വലിയൊരു നഷ്ടമാണെങ്കിലും പ്രവാസത്തിൽ എല്ലാവര്ക്കും ഒരു തിരിച്ചുപോക്ക് അനിവാര്യതയാണെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

യാത്രയയപ്പ് സമ്മേളനം മീഡിയ ഫോറം പ്രസിഡണ്ട് ഉബൈദ് എടവണ്ണ ഉദ്ഘാടനം നിർവഹിച്ചു. നാസർ കാരന്തൂർ ,സി.പി.മുസ്തഫ ,അബ്ദുള്ള വല്ലാഞ്ചിറ.ഷൗക്കത്ത് നിലമ്പൂർ ,ഷിഹാബ് കൊട്ടുകാട് , ഐ പി ഉസ്മാൻ കോയ, സുധീർ കുമ്മിൾ .സൈദ് മീഞ്ചന്ത ,ഷക്കീബ് കൊളക്കാടൻ ,ബഷീർ പാങ്ങോട് ജയൻ കൊടുങ്ങല്ലൂർ, സലിം കളക്കര ,തെന്നല മൊയ്‌തീൻ കുട്ടി ,ഷംനാദ് കരുനാഗപള്ളി ,അൻവാസ് ആലപ്പുഴ, അലവി കുട്ടി ഒളവട്ടൂർ ,റസൂൽ സലാം ,മാള മൊഹിയുദ്ധീൻ , ഇല്ല്യാസ് സാബു , സലാം പെരുമ്പാവൂർ , ക്‌ളീറ്റസ് ,രാജേഷ് കോഴിക്കോട് ,ബഷീർ നാദാപുരം ,ഷക്കീല വഹാബ്, കൃഷ്ണകുമാർ ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു നിരവധി സംഘടനകളും വ്യക്തികളും ചടങ്ങിൽ ഉപഹാരങ്ങൾ നൽകുകയുണ്ടായി പ്രോഗ്രാം കമ്മറ്റി ജനറൽ കൺ വീനർ ഇസ്മയിൽ എരുമേലി സ്വാഗതവും എൻ ആർ കെ വൈസ് ചെയർമാൻ സജി കായംകുളം നന്ദിയും പറഞ്ഞു.

അബ്ദുസമദ്‌ കൊടിഞ്ഞിക്കുള്ള ഉപഹാരം എന്‍ ആര്‍ കെ വൈസ് ചെയര്‍മാന്‍ ഇസ്മയില്‍ എരുമേലി സമ്മാനിക്കുന്നു

യാത്രയയപ്പിന് നന്ദിപറഞ്ഞുകൊണ്ട് ബാലചന്ദ്രനും അബ്ദുസമദ് കൊടിഞ്ഞിയും തങ്ങൾ ഒരിക്കലും മറക്കില്ലെന്നും മലയാളികളുടെ വിഷയങ്ങളിൽ മറക്കാൻ പറ്റാത്ത പലകാര്യങ്ങളിലും ഇടപെടാനും പ്രവാസത്തിൽ നിന്ന് പോകുന്നത് കേരളത്തെ നടുക്കിയ പ്രളയ ദുരിതത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ചെറിയസഹായം ലഭ്യമാക്കാൻ പ്രവാസി സമൂഹത്തിന്റെ ഭാഗമായി എൻ ആർ കെ ഏറ്റെടുത്ത ജനകിയ ഫണ്ട് സമാഹരണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിലും ചാരിതാർഥ്യം ഉണ്ട്. നിറഞ്ഞ മനസോടെയാണ് പ്രവാസലോകത്തുനിന്ന് നാട്ടിലേക്ക് തിരിക്കുന്നത് എൻ ആർ കെയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെയെന്നും ഇരുവരും ആശംസിച്ചു .

×