Advertisment

സംസാരിക്കുന്ന റോബോട്ട്​ അതിന്‍റെ സാങ്കേതിക വിദ്യയെ കുറിച്ച്​ ക്ലാസെടുത്ത അപൂര്‍വ്വതയുമായി കുവൈറ്റില്‍ ഗംഭീര ശാസ്​ത്രോത്സവ്​ !

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് : സംസാരിക്കുന്ന റോബോട്ട്​ അതിന്​ പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച്​ തന്നെ ക്ലാസെടുത്ത അപൂര്‍വ്വ അവസരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് എൻ.എസ്​.എസ്​ അലുംനി ശാസ്​ത്രോത്സവ് കുവൈറ്റില്‍ അരങ്ങേറുന്നത്.

സംസാരിക്കുന്നതും ശുചീകരണം നടത്തുന്നതുമായ ​റോബോട്ടുകളും മേളയില്‍ കൗതുകമായി. റോബോട്ടിക്​ ഫുട്​ബാൾ, റോബോട്ടിക്​ സുമോ ഗുസ്​തി, റോബോട്ടിക്​ ഒാട്ടമത്സരം എന്നിവയും കാണികളെ ആകർഷിച്ചു.

publive-image

സൽവയിലെ സുമേരീദാ ഹാളിൽ ‘ഇന്ത്യൻസ്​ ഇൻ കുവൈത്തു’മായി സഹകരിച്ച്​ നടത്തിയ ശാസ്​ത്രോത്സവത്തിന്‍റെ പ്രധാന ആകർഷണം സംസാരിക്കുന്ന റോബോട്ടും ഇന്ത്യയിൽനിന്നുള്ള ഗ്രിഡ്​ ബോട്​സ്​ സാങ്കേതിക വിദഗ്​ധൻ പുൽകിത്​ കൗറിന്‍ ക്ലാസുമായിരുന്നു.

publive-image

കുട്ടികൾക്കായി റൂബിക്​സ്​ ക്യൂബ്​ സോൾവിങ്​ മത്സരവുമുണ്ടായി. കഴിഞ്ഞ തവണ 13 സെക്കണ്ടായിരുന്നു റിക്കോര്‍ഡ്‌ എങ്കില്‍ ഇത്തവണ 11 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയായിരുന്നു റൂബിക്​സ്​ ക്യൂബ്​ സോൾവിങ്​ മത്സരത്തില്‍ റെക്കോര്‍ഡ് തിരുത്തിയത്.

publive-image

സ്​കൂളുകളുടെ ശാസ്​ത്ര പ്രദർശന മത്സരത്തിൽ കുവൈത്തിലെ 21 ഇന്ത്യൻ സ്​കൂളുകൾ സംബന്ധിച്ചു. 11 പ്രഫഷനൽ സംഘടനകളും പങ്കാളികളായി. പുൽകിത്​ കൗർ ‘ഇൻവിസിബിൾ ക്ലോക്ക്​’ ഉൾപ്പെടെ പുതിയ സാ​േങ്കതിക വിദ്യകൾ പരിചയപ്പെടുത്തി.

publive-image

പ്രത്യേക വെളിച്ചം കടത്തിവിട്ട്​ വസ്​തുവിനെ ‘കാണാതാക്കുന്ന’ (മറഞ്ഞിരിക്കുന്ന വസ്​തുവിന്‍റെ അപ്പുറം കാണാൻ കഴിയുന്നു) സൂത്രം കുട്ടികൾക്ക്​ നന്നേ ബോധിച്ചു. പ്രസിഡൻറ്​ പ്രദീപ്​കുമാർ, ജനറൽ സെക്രട്ടറി ദീപക്​, പ്രോഗ്രാം കൺവീനർ സുനിൽ ജേക്കബ്​, സംഘാടക സമിതി അംഗങ്ങളായ ദേവദത്തൻ വാസുദേവൻ, നവീൻ രാധാമണി തുടങ്ങിയവർ നേതൃത്വം നൽകി.

kuwait
Advertisment