Advertisment

കുവൈറ്റിലെ സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ എണ്ണം 3.9 മില്യന്‍ കടന്നു

New Update

കുവൈറ്റ് : കുവൈറ്റിലെ സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ എണ്ണം 3.9 മില്യന്‍ കടന്നുവെന്ന് റിപ്പോര്‍ട്ട് . യുവാക്കളുടെയും മറ്റും ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി സോഷ്യല്‍മീഡിയ മാറിയെങ്കിലും ഇവയ്ക്ക് സമൂഹത്തില്‍ എത്രത്തോളം പ്രാധാന്യം നല്‍കണം , ഇവ സമൂഹത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെപ്പറ്റി നിരവധി അഭിപ്രായങ്ങളാണ് ഉയര്‍ന്നു വരുന്നത്.

Advertisment

publive-image

കുവൈറ്റില്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം 3.9 മില്യന്‍ കടന്നതായി ഇലക്ട്രോണിക് മീഡിയ കുവൈറ്റ് വേള്‍ഡ് ക്ലബ് പ്രസിഡന്റ് ഹിന്ദ് നദീമാണ് വ്യക്തമാക്കിയത്.

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുവൈറ്റികളുടെ എണ്ണം 1.8 മില്യനാണ് .കുവൈറ്റിലെ മൊത്തം ജനസംഖ്യയുടെ 168 ശതമാനവും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നവരാണെന്ന് അവര്‍ വ്യക്തമാക്കുന്നു .

kuwait kuwait latest
Advertisment