Advertisment

സാക്ഷികളായ തങ്ങള്‍ക്ക് നിരന്തരം ഭീഷണി നേരിടേണ്ടി വരുന്നു; മുഖ്യമന്ത്രിക്ക് കുറവിലങ്ങാട്ടെ കന്യാസ്ത്രീകളുടെ കത്ത്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. സാക്ഷികളായ തങ്ങള്‍ക്ക് നിരന്തരം ഭീഷണി നേരിടേണ്ടി വരുന്നെന്നാണ് കത്തില്‍ കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്.

Advertisment

publive-image

തങ്ങളെ നാലിടങ്ങളിലേക്ക് സ്ഥലംമാറ്റുന്നത് സമ്മര്‍ദ്ദത്തിലാക്കാനാണ്. ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കത്തില്‍ കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടുന്നു.

സിസ്റ്റര്‍ അനുപമ, ജോസഫൈന്‍, ആന്‍സിറ്റ, ആല്‍ഫി എന്നീ കന്യാസ്ത്രീകളാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്തത്. കഴിഞ്ഞയാഴ്ച കന്യാസ്ത്രീകളെ സ്ഥലംമാറ്റുന്നതായി കാണിച്ച് മിഷണറിസ് ഓഫ് ജീസസ് മദര്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെഗിന കടംതോട് ഉത്തരവ് ഇറക്കിയിരുന്നു.

തങ്ങള്‍ക്കെതിരായ പ്രതികാര നടപടിയാണിതെന്നാണ് കന്യാസ്ത്രീകള്‍ ആരോപിച്ചത്. സ്ഥലംമാറ്റ ഉത്തരവിനെ അംഗീകരിക്കില്ലെന്നു പറഞ്ഞ കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ ഇരയായ കന്യാസ്ത്രീയ്‌ക്കൊപ്പം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

ഇരയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തി ദുര്‍ബലയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്ഥലമാറ്റമെന്നും ഇവര്‍ ആരോപിച്ചിരുന്നു.

Advertisment