Advertisment

ബഹ്‌റൈനില്‍ മലയാളി നഴ്‌സിനു നേരെ ആക്രമണം ; ജോലി കഴിഞ്ഞ് ഒറ്റക്ക് നടന്നു വരുമ്പോള്‍ പിന്നാലെ എത്തിയ അക്രമി തളളി വീഴ്ത്തി മര്‍ദ്ദിച്ചു ; ആക്രമണത്തിന് ഇരയായത് മൂവാറ്റുപുഴ സ്വദേശിനി ; വീഡിയോ പുറത്ത്‌

author-image
ഗള്‍ഫ് ഡസ്ക്
New Update

മ​നാ​മ: ബഹ്റൈനിൽ ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ല​യാ​ളി ന​ഴ്​​സി​നു​നേ​രെ ആ​ക്ര​മ​ണം. സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ ജോ​ലി​ചെ​യ്യു​ന്ന മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യാ​ണ്​ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി ​യാ​ണ്​ സം​ഭ​വം ഉണ്ടായത്. ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു​ സം​ശ​യി​ക്കു​ന്ന​യാ​ളെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Advertisment

publive-image

വീ​ടി​ന്​ 20 മീ​റ്റ​ർ മാ​ത്രം അ​ക​ലെ വെ​ച്ചാ​ണ്​ യു​വ​തി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​റ്റ​ക്ക്​ ന​ട​ന്നു​വ​രുമ്പോ​ൾ കെ​ട്ടി​ട​ത്തിന്റെ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ വെ​ച്ച്​ പി​ന്നാ​ലെ​യെ​ത്തി​യ അ​ക്ര​മി ത​ള്ളി​വീ​ഴ്​​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ്​​ദം കേ​ട്ട്​ അ​ടു​ത്ത്​ താ​മ​സി​ക്കു​ന്ന​വ​ർ എത്തി​യ​പ്പോ​ൾ അ​ക്ര​മി ഓടി രക്ഷപെടുകയായിരുന്നു .യു​വ​തി​യെ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Advertisment