Advertisment

ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിട്ട മലയാളി നഴ്‌സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍

New Update

കൊളറാഡൊ: ഡെന്‍വര്‍ മെഡിക്കല്‍ സെന്ററില്‍ 27 വര്‍ഷമായി ജോലി ചെയ്യുന്ന ലിസി മാത്യൂസ് എന്ന മലയാളി നഴ്‌സിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ നഷ്ടപരിഹാരത്തിന് യു എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. മാര്‍ച്ച് 1 ന് കേസ്സ് വിചാരണയ്‌ക്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

ഡെന്‍വര്‍ മെഡിക്കല്‍ സെന്റര്‍ നഴ്‌സിനെ മാനേജര്‍ കെല്ലിറ്റോറിസ്, അക്യൂട്ട് നഴ്‌സിങ്ങ് ഡയറക്ടര്‍ മാര്‍ക്ക് ഫെഡൊ എന്നിവര്‍ക്കെതിരെയാണ് കേസ്സ്.

publive-image

അമേരിക്കന്‍ പ്രസിഡന്റ് ജനറല്‍ തിരഞ്ഞെടുപ്പിന് മുമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു രോഗി, ഇലക്ഷന്‍ കവറേജ് വാച്ച് ചെയ്യുന്നതിനിടെയില്‍ കയറിവന്ന ലിസ്സി മാത്യുവിനോട് 'ആരാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കുക' എന്ന ചോദ്യത്തിന് ട്രംമ്പ് ജയിക്കുമെന്നും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞതാണ് പിരിച്ചു വിടലിലേക്ക് നയിച്ചത്.

സംഭവത്തിന് 3 ദിവസത്തിന് ശേഷം നഴ്‌സിങ്ങ് മാനേജരില്‍ നിന്നും ലഭിച്ച ഫോണ്‍ സന്ദേശത്തില്‍ 'നിങ്ങളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നുവെന്നും, യാതൊരു ആനുകൂല്യമോ തിരിച്ചെടുക്കലോ ഉണ്ടാകില്ലെന്നും അറിയിപ്പ് ലഭിച്ചതായും ലിസ്സി പറയുന്നു'.

ലിസ്സിയെ പിരിച്ചുവിട്ടത് റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ ആണെന്നും, പിരിച്ച് വിട്ടതിന് ശേഷം ഉണ്ടായ മാനസ്സിക സമ്മര്‍ദ്ധത്തിനും, നഷ്ടത്തിനും മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും നഴ്‌സിങ്ങ് വിദ്യാഭ്യാസം ലഭിച്ചുവെന്നതും അന്ത്യന്‍ അമേരിക്കനാണെന്നതും, പിരിച്ചുവിടലിന് കാരണമായി ലൊ സ്യൂട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

us
Advertisment