Advertisment

നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം രാജസ്ഥാനിലും നടപ്പിലാക്കണം യു എൻ എ

New Update

ന്യൂഡല്‍ഹി: രാജസ്ഥാനിൽ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു എൻ എ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് നിവേദനം നൽകി.

Advertisment

publive-image

രാജസ്ഥാനിലെ ജയ്‌പ്പൂരിൽ വച്ചു നടക്കുന്ന ദേശീയ മഹിളാ ഫെഡറേഷന്‍റെ

ഇരുപത്തിയൊന്നാം കോൺഗ്രസ് സമ്മേളനത്തിൽ വച്ചാണ് യു.എൻ.എ. പ്രതിനിധികൾ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ അനുഭവിക്കുന്ന യാതനകളും , വളരെ തുച്ഛമായ വേതനം മൂലം നേരിടേണ്ടി വരുന്ന പ്രയാസങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചത്.

publive-image

നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം സംസ്ഥാനത്തു നടപ്പിലാക്കുന്ന കാര്യം അനുഭാവ പൂർവം പരിഗണിക്കാമെന്ന് അശോക് ഗെലോട്ട് യു. എൻ .എ. പ്രതിനിധികൾക്ക് ഉറപ്പ് നൽകി.

publive-image

ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജയോടൊപ്പം യു. എൻ. എ . ഡൽഹി സംസ്ഥാന ജോയിന്റ് സെക്രട്ടറി കൃഷ്ണ , വിശ്വരാജ് സിങ് , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിതോഷ് എന്നിവരാണ് രാജസ്ഥാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

nurses application
Advertisment