Advertisment

പത്തനംതിട്ടയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസി കുത്തിപ്പരിക്കേല്‍പ്പിച്ചു; പെണ്‍കുട്ടി അപകടനില തരണം ചെയ്തു

New Update

publive-image

Advertisment

പത്തനംതിട്ട: പത്തനംതിട്ട ചെങ്ങറമുക്കില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസി കുത്തിപ്പരിക്കേല്‍പ്പിച്ചു. ചരുവില്‍ മനോജ് എന്നയാളാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദ്യാർത്ഥിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ അഞ്ചിൽ അധികം സ്ഥലങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടി അപകടനില തരണം ചെയ്തു.

ആന്ധ്രയിൽ നഴ്സിങ്ങ് പഠിക്കുകയായിരുന്ന പെൺകുട്ടി അടുത്തിടെയാണ് നാട്ടിലെത്തിയത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സനോജ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതി നേരത്തെയും ഫോണിലൂടെ ശല്യം ചെയ്തിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. മലയാലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment