Advertisment

ഇന്ത്യയുടെ അടുത്ത ചീഫ്ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണയുടെ പേര് നിര്‍ദേശിച്ച് എസ്.എ ബോബ്ഡെ

New Update

ഡല്‍ഹി: ഇന്ത്യയുടെ അടുത്ത ചീഫ്ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണയുടെ പേര് നിര്‍ദേശിച്ച് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ. ജസ്റ്റിസ് രമണയുടെ പേര് ശുപാര്‍ശ ചെയ്ത് ചീഫ്ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരന് കത്തുനല്‍കി.

Advertisment

publive-image

ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ നിയമനം ഔദ്യോഗികമാകും. ജസ്റ്റിസ് രമണയ്ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഢി ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്ക് കത്തയച്ചിരുന്നു.

ഇതില്‍ സുപ്രീംകോടതി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ജസ്റ്റിസ് രമണയ്ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയെന്നാണ് വിവരം. അടുത്ത മാസം 23നാണ് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിക്കുന്നത്. രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ ജസ്റ്റിസ് രമണ ഇന്ത്യയുടെ 48ാമത് ചീഫ്ജസ്റ്റിസായി ഏപ്രില്‍ 24ന് സത്യപ്രതിജ്ഞ ചെയ്യും.

nv ramana
Advertisment