Advertisment

നല്ല മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് ; എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ബിജെപിക്ക് സാധിച്ചില്ല ; സ്ഥാനാര്‍ത്ഥിയുടെ സ്റ്റേച്ചറിന് പുറമേ മറ്റു പലതും കാരണങ്ങളാകാമെന്ന് രാജഗോപാല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചില്ലെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. സ്ഥാനാര്‍ത്ഥിയുടെ ഔന്നത്യം സംബന്ധിച്ച പ്രശ്‌നമാകാം ഇതിന് കാരണമെന്ന് രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

നല്ല മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ബിജെപിക്ക് സാധിച്ചില്ല എന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിയുടെ സ്റ്റേച്ചറിന് പുറമേ മറ്റു പലതും കാരണങ്ങളാകാമെന്നും രാജഗോപാല്‍ പറഞ്ഞു.

publive-image

പാര്‍ട്ടിയുടെ ചുമതലയുളള ആളെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കും എന്നല്ലാതെ മറ്റൊന്നും തനിക്ക് പറയാന്‍ കഴിയില്ല. സാധാരണനിലയില്‍ ഇങ്ങനെ മാത്രമേ പ്രതികരിക്കാന്‍ സാധിക്കൂവെന്നും ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി രാജഗോപാല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഒരു ചെറുപ്പക്കാരനെ വച്ച് പരീക്ഷണം നടത്തുകയായിരുന്നുവെന്ന് എസ് സുരേഷിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി രാജഗോപാല്‍ പറഞ്ഞു. ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംവിധാനമല്ല. തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ രംഗത്തിറങ്ങുമെന്ന് മാത്രം.

പൊതുജനങ്ങള്‍ ആവേശത്തോടെ തെരഞ്ഞെടുപ്പിനെ സമീപിച്ചാല്‍, അതനുസരിച്ച് ആര്‍എസ്എസും ആക്ടിവാകും. ഏറെ കാലം പ്രചാരകനായി പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയില്‍ കുമ്മനത്തോട് സംഘത്തിന് കൂടുതല്‍ മമത തോന്നുന്നത് സ്വാഭാവികം മാത്രമാണെന്നും രാജഗോപാല്‍ പറഞ്ഞു. സുരേഷും പ്രചാരകനാണ്. എന്നാല്‍ നീണ്ടക്കാലം പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ കുമ്മനവും സുരേഷും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment