Advertisment

ശബരിമല വിഷയം തെരഞ്ഞെടുപ്പുകളില്‍ ഉന്നയിക്കുന്നത് ശരിയല്ല;  യുഡിഎഫിന്റെ ശബരിമല കരട് സംസ്ഥാന സര്‍ക്കാരിനെതിരായ വടി മാത്രമാണ്, അത് ആത്മാര്‍ഥമായ സമീപനമല്ല; പിണറായിയുടേത് മികച്ച ഭരണം, ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവാണെന്ന് രാജഗോപാല്‍ !

New Update

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പുകളില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന്   ഒ രാജഗോപാല്‍. യുഡിഎഫിന്റെ ശബരിമല കരട് സംസ്ഥാന സര്‍ക്കാരിനെതിരായ വടി മാത്രമാണ്. അത് ആത്മാര്‍ഥമായ സമീപനമല്ല. ശബരിമലയെക്കുറിച്ച് ഒരു സമീപനവും യുഡിഎഫിനില്ല. അവരുടെ കാലത്താണ് ഈ പ്രശ്നം ഉയര്‍ന്നുവന്നത്.

Advertisment

publive-image

ശബരിമല പ്രശ്നത്തില്‍ യുഡിഎഫിന് ആത്മാര്‍ഥതയില്ലെന്ന് എന്‍എസ്എസും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവര്‍ക്കുപോലും കോണ്‍ഗ്രസ് നിലപാടിനെ പിന്തുണയ്ക്കാന്‍ കഴിയാത്തത് ശ്രദ്ധേയമാണെന്നും രാജഗോപാല്‍ പറഞ്ഞു.

വിശ്വാസവും മതവും രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല. വിശ്വാസകാര്യത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകണം. മറിച്ച് വികസനം മാത്രമാണ് തെരഞ്ഞെടുപ്പില്‍ വിഷയമാകേണ്ടത്. ശബരിമല വിഷയം വിശ്വാസികളുടെ കാര്യമാണ്. അത് ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവാണെന്നും രാജഗോപാല്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിനെക്കാള്‍ തീര്‍ച്ചയായും മികച്ചതാണ്. പിണറായി വിജയന്‍ സാധാരണക്കാരില്‍നിന്ന് വളര്‍ന്നുവന്നിട്ടുള്ള ആളാണ്. അവരുടെയും നാടിന്റെയും ആവശ്യങ്ങളും അറിയുന്ന ആളാണെന്നും രാജഗോപാല്‍ പറഞ്ഞു.

o rajagopal cm pinarayi
Advertisment