Advertisment

യുഎസിൽ കൊറോണ നിയന്ത്രിക്കാൻ സാധിക്കാത്തത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കഴിവില്ലായ്മയെന്ന് ഒബാമ; ബറാക് ഒബാമ ഒന്നിനും കൊള്ളാത്ത പ്രസിഡന്റായിരുന്നുവെന്ന് തിരിച്ചടിച്ച് ട്രംപ് 

New Update

വാഷിങ്ടൻ : യുഎസിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കാത്തത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കഴിവില്ലായ്മയെന്ന മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ വിമർശനത്തിനു മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

Advertisment

publive-image

ഒബാമ ഒന്നിനും െകാള്ളാത്ത പ്രസിഡന്റായിരുന്നുവെന്ന് ട്രംപ് തിരിച്ചടിച്ചു. ബറാക് ഒബാമ പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്തയാൾ. എനിക്ക് പറയാൻ കഴിയുന്നത് അത്രയേ ഉള്ളു. തന്റെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.

Barak Obama was 'grossly incompetent president': Donald Trump ...

കോവിഡ് പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ഡോണൾഡ് ട്രംപിന് പാളിച്ച പറ്റിയതായി ഒാൺലൈൻ വഴി സർവകലാശാല ബിരുദദാന ചടങ്ങിൽ സംസാരിക്കവേ ബരാക് ഒബാമ കുറ്റപ്പെടുത്തിയിരുന്നു. യുഎസിൽ എല്ലാം കൈവിട്ടു കഴിഞ്ഞു.

ഉത്തരവാദിത്തപ്പെട്ടവർ സ്വന്തം ചുമതല നിർവഹിക്കുമെന്ന നമ്മുടെ വിശ്വാസമാണ് തച്ചുടയ്ക്കപ്പെട്ടത്. നിർണായക പദവിയിൽ ഉള്ള ഉദ്യോഗസ്ഥർ ആരും തന്നെ സാഹചര്യത്തിനൊത്തു ഉയരുന്നില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ പോലും തങ്ങൾ ഉത്തരവാദിത്തപ്പെട്ടവരാണെന്നു ഭാവിക്കുന്നില്ലെന്നും ഒബാമ കുറ്റപ്പെടുത്തിയിരുന്നു.

 

donald trump barak obama obama
Advertisment