Advertisment

ഒ ബി.സി. ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന് ആൾ ഇന്ത്യാ വീരശൈവ സഭ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: പാലക്കാട് പരമ്പരാഗത പപ്പട നിർമ്മാണ തൊഴിൽ ചെയ്യുന്ന കുരുക്കൾ ചെട്ടി ചെട്ടിയാർ വിഭാഗത്തിന് വീരശൈവ ഒ ബി.സി എന്ന ജാതി സർട്ടിഫിക്കറ്റ് അന്വേഷിച്ച് നൽകുവാൻ ,പിന്നോക്ക വികസന വകുപ്പ് തയ്യാറായിട്ടും പാലക്കാട് താലൂക്ക് ഓഫീസറുടെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഓഫീസ് എടുത്ത തീരുമാനം തിരുത്തണമെന്ന് ആൾ ഇന്ത്യാ വിരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ആവശ്യപ്പെട്ടു.

Advertisment

publive-image

പരമ്പരാഗത പപ്പട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് രൂപീകരിക്കണമെന്നും ,കൊവിഡ് - 19 ജാഗ്രത പരിഗണിച്ച് തൊഴിലാളികൾക്ക് പലിശരഹിത വായ്പയും അനുവദിക്കണമെന്ന് ആൾ ഇന്ത്യാ വീരശൈവ സഭ ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കുട്ടൻ കണ്ണാടി, മയിൽസ്വാമി, തിരുമൂർത്തി ,സോമൻ തിരുനെല്ലായി എന്നിവർ പ്രസംഗിച്ചു.

obc certificate
Advertisment