Advertisment

കേരളത്തിലെ വാക്സിൻ വിതരണം രാഷ്ടീയവൽക്കരിക്കുന്ന ഇടതു സർക്കാർ നാടിനാപത്ത്: ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ എൻ.പി രാധാകൃഷ്ണൻ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സംസ്ഥാനത്തെ വാക്സിൻ വിതരണം രാഷ്ട്രീയവൽക്കരിക്കുന്ന ഇടതുപക്ഷ സർക്കാർ ഇനനാടിനാപത്താണെന്ന് ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ എന്‍.പി രാധാകൃഷ്ണൻ ആരോപിച്ചു.

സർക്കാർ നിശ്ചയിച്ച ആപ്പ് വഴി രജിസ്ട്രേഷന് ശ്രമിക്കുന്നവർ നട്ടം തിരിയുമ്പോൾ പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കുംയഥേഷ്ടം വീതം വെച്ച് വാക്സിൻ ലഭ്യതയില്ലായ്മ പ്രചരിപ്പിച്ച് പൊതുജനത്തിനെ വിഢികളാക്കുകയാണിവർ എന്ന് അദ്ദേഹം പറഞ്ഞു

കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിൽ തികഞ്ഞ അനാസ്ഥയാണുള്ളത്. ആരോഗ്യ വകുപ്പും റവന്യു വകുപ്പും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും ഭരണ സ്വാധീനമുപയോഗിച്ച് പാർട്ടിക്കാർ നടത്തുന്ന തിരിമറികളും സംസ്ഥാനത്തെ വാക്സിൻ വിതരണം അവതാളത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒബിസി മോർച്ച പാലക്കാട് ജില്ലാ കമ്മറ്റി ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡണ്ട് എകെ ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ സി സുരേഷ്, ജില്ലാ ഭാരവാഹികളായ ജി പ്രഭാകരൻ, പി ബി പ്രതാപൻ ,മന്ദംപുള്ളിവിജയൻ എന്നിവർ സംസാരിച്ചു.

obc morcha palakkad
Advertisment