Advertisment

ഗ്യാസ് അടുപ്പില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റു; മുട്ടത്ത് വയോധികക്ക് ദാരുണാന്ത്യം

New Update

publive-image

Advertisment

മുട്ടം: ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് തോട്ടുങ്കര ഊളാനിയിൽ (കപ്പയിൽ - 75) സരോജിനി മരിച്ചു. പുലർച്ചെ 3 നാണ് സംഭവം. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധു അടിമാലി വരകിൽ സുനിലും സാരമായ പൊള്ളലേറ്റു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.

കട്ടിലുൾപ്പടെയുള്ള വീട്ട് സാധനങ്ങൾ കത്തി നശിച്ചു. മൂലമറ്റത്ത് നിന്ന് അഗ്നി ശമന സംഘം എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ. കോവിഡ് ടെസ്റ്റിന്റെ റിസൾട്ട് കിട്ടിയതിന് ശേഷം നാളെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം നടത്തും.

മുട്ടം സി ഐ വി ശിവകുമാർ,എസ് ഐ കെ എ മുഹമ്മദ്‌ ബഷീർ, എ എസ് ഐ അനിൽ കുമാർ, മുഹമ്മദ്‌,എ എസ് ഐ ജയന്ദ്രൻ,ജൂനിയർ എസ് ഐ അരുൺ, സി പി ഓ ശ്യം, വനിതാ സി പി ഓ സൈനബ, അമ്പിളി എന്നിവർ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടത്തി. ഇടുക്കിയിൽ നിന്നുള്ള ഡോഗ് സ്ക്വാഡ്,വിരലടയാള വിദഗ്ധർ,സൈന്റഫിക് ഓഫീസർ എന്നിവർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Advertisment