കുവൈത്ത് സിറ്റി: മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി മാവേലിക്കര തെക്കേക്കര മടത്തിൽ വീട്ടിൽ പ്രമോദ് കുമാർ (46) ആണ് മരിച്ചത്. ഗൾഫ് നാഷൻസ് ഫോർ കൺസ്ട്രക്ഷൻ മെറ്റീരിയൽ കമ്പനിയിൽ സീനിയർ അക്കൗണ്ടൻറായിരുന്നു. പിതാവ്: ഭാസ്കരൻ പിള്ള. മാതാവ്: പത്മാക്ഷി അമ്മ. ഭാര്യ: കവിത നായർ. മക്കൾ: ആരതി, അഭിനവ്, അഭിനന്ദ്.
നാളെ ഉച്ചയ്ക്ക് ഒന്നിന് സബാ മോര്‍ച്ചറിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് ആറു മണിയുടെ ജസീറ എയര്‍വേയ്സിന് കൊച്ചിയിലേക്ക് കൊണ്ടുപോകും.