പാലായിലെ പ്രമുഖ പ്ലാന്ററായിരുന്ന പി ജോൺ പുഴക്കരവയലില്‍ (ജോണേട്ടന്‍) അന്തരിച്ചു; വിടവാങ്ങിയത് പാലായിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ സജീവ സാന്നിധ്യം

ന്യൂസ് ബ്യൂറോ, പാലാ
Tuesday, April 20, 2021

പാലാ: പാലായിലെ പ്രമുഖ പ്ലാന്ററായിരുന്ന പി ജോൺ പുഴക്കരവയലിൽ (ജോണേട്ടന്‍, 90) നിര്യാതനായി. പാലായിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ സജീവ പ്രവർത്തകനും സാന്നിധ്യവുമായിരുന്നു.

ളാലം തോടിനു കുറുകെ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപമുള്ള പുഴക്കര പാലം നിർമ്മിച്ച് സൗജന്യമായി മുനിസിപ്പാലിറ്റിക്ക് ഇദ്ദേഹം വിട്ടുകൊടുത്തു. സംസ്കാരം ബുധനാഴ്ച പകൽ 11ന് പാലാ കത്തീഡ്രൽ സെമിത്തേരിയിൽ.

ഭാര്യ: റോസമ്മ മനയാനിയ്ക്കൽ കുടുംബാംഗം. മക്കൾ: ആൻ്റോ പി ജോൺ (മുൻ പാലാ നഗരസഭാ കൗൺസിലർ), മിനി. മരുമക്കൾ: മാനുവൽ ജോസഫ് നെടുമ്പുറം (കെഴുവംകുളം), ഫാൻസി കുറ്റിയാനിയ്ക്കൽ (തീക്കോയി).

×