നാട്ടിൽ നിന്നും ഓസ്ട്രേലിയായിൽ സന്ദർശനത്തിനെത്തിയ മറിയാമ്മ (86) ഫ്രാങ്ക് സ്റ്റണിൽ നിര്യാതയായി

ന്യൂസ് ബ്യൂറോ, യു കെ
Saturday, August 4, 2018

ഫ്രാങ്ക്സ്റ്റൺ :- മക്കളെ കാണാൻ ഓസ്ട്രേലിയായിലെ പ്രാങ്ക്സ്റ്റണിൽ എത്തിയ മലപ്പുറം മൂത്തേടം തഴലേത്ത് മറിയാമ്മ നിര്യാതയായി. ജനുവരിയിൽ ഓസ്ടേലിയായിലെ ഫ്രാങ്ക്സ്റ്റണിൽ താമസിക്കുന്ന ഷാജിയെ സന്ദർശിക്കാനായി എത്തിയതായിരുന്നു മറിയാമ്മ.

പരേതയുടെ ഭർത്താവ് വർഗ്ഗീസ് 2007-ൽ അന്തരിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി മറിയാമ്മ പെനിൻസുല ഹെൽത്തിന്റെ കീഴിലുള്ള മോണിംഗ് ടൺ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

മക്കൾ സാറാമ്മ (ഇന്ത്യ), പൊടിയമ്മ (ഇന്ത്യ), സൂസമ്മ (UAE),അന്നമ്മ (uk), ഷാജി ( ഓസ്ട്രേലിയാ) ജോയമ്മ, എന്നിവരാണ്. ശവസംസ്കാരം ഓഗസ്റ്റ് ഒൻപതിന് മുത്തേടം എബനസ്സർ മാർത്തോമാ പള്ളിയിൽ നടക്കും. പരേതയുടെ ആത്മശാന്തിക്കായി ഷാജിയുടെ ഭവനത്തിൽ പ്രാർത്ഥനയും നടന്നു.

×