Advertisment

അഡ്വ.പുളിക്കൂൽ അബൂബക്കർ അന്തരിച്ചു

New Update

കൊച്ചി: ഇൻഡ്യൻ ലോയേഴ്സ് കോൺഗ്രസ് മുൻ പ്രസിഡണ്ടും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ കാക്കനാട് പട മുഗൾ സാറ്റലൈറ്റ് നഗർ പുളിക്കൂൽ വീട്ടിൽ പുളിക്കൂ ൽ അബൂബക്കർ (78) അന്തരിച്ചു.കബറടക്കം നാളെ ( ഞായർ ) വൈകിട്ട് 4ന് കാക്കനാട് പട മുഗൾ ജമാഅത്ത് ഖബർസ്ഥാനിൽ.

Advertisment

publive-image

വടകര പതിയാരക്കര സ്വദേശിയാണ് . ട്രേഡ് യൂണിയൻ രംഗത്ത് വിവിധ ഭാരവാഹിത്യം വഹിച്ചു.

ഓയിൽപാം ഇൻഡ്യാ ഡയറക്ടർ, കോൺഗ്രസ് മൈനോറിറ്റി സെൽ കേരള കൺവീനർ, എറണാകുളം ഡി.സി.സി.സെക്രട്ടറി, KSEB സീനിയർ സ്റ്റാൻഡിങ്ങ് കൗൺസൽസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട .

ഭാര്യ - കോട്ടയം മൗലാന കുടുംബാംഗം മുംതാസ്.മക്കൾ: അഡ്വ.ഷെഹരിയാർ ബക്കർ ,ഷെറിൻ ബക്കർ (ബിസിനസ്) .മരുമക്കൾ: ബഷീർ അഹമ്മദ് എൻജിനീയർ, അഡ്വ.രെ ഹ്നഷുക്കൂർ.

Advertisment