Advertisment

മുൻ ജിദ്ദാ പ്രവാസി നാട്ടിൽ അസുഖം മൂലം നിര്യാതനായി

New Update

publive-image

Advertisment

ജിദ്ദ: ദീര്‍ഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന തിരൂരങ്ങാടി സ്വദേശി നാട്ടിൽ അസുഖം മൂലം മരണപ്പെട്ടു. തിരൂരങ്ങാടി സ്വദേശിയും പരേതനായ മുഹമ്മദ് കാസിം കോയ ഹാജിയുടെ മകനുമായ എം.പി അബ്ദുൽ ഹമീദ് (63) ആണ് മരിച്ചത്. ഉദരസംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു. ജിദ്ദയില്‍ പ്രശസ്തമായ പാച്ചി ചോക്ലേറ്റ് ഷോപ്പിലായിരുന്നു ജോലി.

ഭാര്യ: അജ്മുന്നിസ. മക്കള്‍: ഹനാന്‍, അദ്‌നാന്‍, മാനിഷ, മാഗ്‌ന, ഐസം. മരുമക്കൾ: അനസ്, ശബാബ്.

സഹോദരങ്ങള്‍: അബ്ദുസ്സലാം, അബുറഹ്മാന്‍ (ഹമലേ), അബ്ദുല്‍ വഹാബ്, ഉമര്‍ ഫാറൂഖ്, ജിദ്ദ തിരൂരങ്ങാടി മുസ്‌ലിം വെല്‍ഫയര്‍ ലീഗ് ജനറല്‍ സെക്രട്ടറിയും ജിദ്ദ തിരൂരങ്ങാടി നിയോജക മണ്ഡലം കെ എം സി സി ഭാരവാഹിയുമായ അബ്ദുറഊഫ്, ലുഖ്മാന്‍ (ഇരുവരും ജിദ്ദയിൽ), സൈനബ, ഫസീല.

soudi news
Advertisment